ഇന്ന് വെള്ളിയാഴ്ച ,തിളക്കുന്ന മെയ് മാസത്തെ ആദ്യ വെള്ളിയാഴ്ച .പകല്‍ സമയത്തെ കൊടും ചൂട് ഒരു ശിക്ഷ തന്നെയാണ് .എ സി പോയിട്ട് ഒരു ഫാനും കസേരും പോലും ഒരുമിച്ചു കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരു ഐ ടി ഡിപാര്‍ട്ട്‌മെന്‍റ്റ്,
അതാണ് ഇപ്പോള്‍ എന്‍റെ ഓണ്‍ സൈറ്റ് ഓഫീസ്. ദൈവ സഹായം എന്ന പോലെ കമ്പനി ബസില്‍ താമസസ്ഥലത്ത് കൊണ്ട് വിടുന്നതിനാല്‍ മനസ്സ് മടുപ്പിക്കുന്ന ഒരു യാത്ര ഒഴിവായി കിട്ടി .മെറീന ബീച്ചില്‍ അല്‍പ്പം സമയം ചിലവിട്ടിടു താമസസ്ഥലതേക്ക് വരുമ്പോള്‍ മനസിന് നല്ല ശാന്തത . ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയും അതാണ് നാളെ എന്ത് എന്ന ചിന്ത ഇല്ലാതെ സുഖമായി ഉറങ്ങാന്‍ പറ്റുന്ന ദിവസം കാരണം നാളെ അവധിയാണല്ലോ . മാസ ത്തില്‍ രണ്ടു ദിവസങ്ങളില്‍ ഒന്നാണ് ഇന്ന് . 'നാളെയെ കുറിച്ചുള്ള ചിന്തകള്‍ ഇല്ലാത്ത ഒരു ദിവസം '.
No comments:
Post a Comment